എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹോങ്കോങ്ങ്. ഓഗസ്റ്റ് അവസാനം വരെയാണ് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

എയര്‍ ഇന്ത്യാ വിമാനത്തില്‍ ഹോങ്കോങ്ങില്‍ എത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ് സര്‍ക്കാര്‍ ഓഗസ്റ്റ് അവസാനം വരെ എല്ലാ എയര്‍ ഇന്ത്യാ വിമാനങ്ങളും ഇതിനാല്‍ റദ്ദാക്കുകയാണെന്നും ഹോങ്കോങ്ങ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഹോങ്കോങ്ങിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനമുള്ളു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാകണം ടെസ്റ്റിനു വിധേയരാകേണ്ടത്. ഹോങേ്ജകാ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനാല്‍ 18 ന് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹി-ഹോങ്കോങ്-ഡല്‍ഹി ഫ്‌ളൈറ്റ് യാത്ര മാറ്റിവെച്ചതായി എയര്‍ ഇന്ത്യ തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

ഹോങ്കോംഗ് സർക്കാർ പുറത്തിറക്കിയ നിയമപ്രകാരം ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, നേപ്പാൾ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

pathram:
Leave a Comment