കൊറോണ രോഗബാധിതരില്‍ ചെറുപ്പക്കാരുടെ എണ്ണം ഉയരുന്നു: ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ മഹാമാരി ഏഴരമാസം പിന്നിടുമ്പോള്‍ ലോകമൊട്ടാകെ കൊറോണ രോഗബാധിതരില്‍ ചെറുപ്പക്കാരുടെ എണ്ണം ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു. കൊറോണ രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ള ജനങ്ങളില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തങ്ങളില്‍ പലര്‍ക്കും വൈറസ് ബാധയുണ്ടെന്ന് ഭൂരിപക്ഷം പേരും മനസ്സിലാക്കുന്നില്ല. കാരണം രോഗലക്ഷണങ്ങള്‍ എല്ലാവര്‍ക്കും ചിലപ്പോള്‍ അത്രകണ്ട് പ്രകടമാകണമെന്നില്ല എന്നതുകൊണ്ടു തന്നെ.
ഇത് നിലവിലെ സാഹചര്യത്തെ കൂടുതല്‍ വിനാശകരമാക്കുന്നതായി ലോകാരോഗ്യസംഘടനയുടെ വെസ്റ്റേണ്‍ പസഫിക് റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി പറഞ്ഞു.

ഇവരില്‍ നിന്നുള്ള വൈറസ് പ്രായമേറിയവര്‍, ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികിത്സയിലുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന വൃദ്ധരും മറ്റ് രോഗികളിലും പ്രശ്നം രൂക്ഷമാകുന്നതായി തകേഷി കസായി വ്യക്തമാക്കി. സര്‍ക്കാരുകള്‍ സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, തുടരുകയും വേണം. ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതുവഴി വൈറസ് വ്യാപനം തടയാനാകും. ഇതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കസായി അഭിപ്രായപ്പെട്ടു

പശ്ചിമ പസഫിക്ക് പ്രദേശത്തിലുള്‍പ്പെടുന്ന രാജ്യങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും സാമൂഹിക ആരോഗ്യ പരിപാലന സംരക്ഷണത്തില്‍ അലംഭാവം കാട്ടരുതെന്നും പ്രാദേശിക സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

pathram desk 1:
Related Post
Leave a Comment