ബസ്സുകള്‍ ഷോപ്പുകളാക്കുന്നു; പുതിയ വരുമാനം നേടാന്‍ കെ.എസ്.ആര്‍.ടി.സി

പൊളിച്ചു കളയാറായ ബസുകൾ കടമുറികളുടെ മാതൃകയിലാക്കി വാടകയ്ക്ക് നൽകാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി. ഇത്തര‌ത്തിൽ മാറ്റം വരുത്തിയ ബസുകൾക്കായി മിൽമ, മത്സ്യഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനകം കെഎസ്ആർടിസി അധികൃതരെ സമീപിച്ചു കഴിഞ്ഞു. ഡിപ്പോയിൽ നിർത്തിയിടുന്ന ബസുകളിലായിരിക്കും കച്ചവടം.

ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യ വിൽപനയാണ് ഇതിലൂടെ മത്സ്യഫെഡ് ലക്ഷ്യമിടുന്നത്. ആവശ്യക്കാരുടെ ഇഷ്ടാനുസരണം ബസുകൾ രൂപമാറ്റം വരുത്തി കൊടുക്കാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്. ബസൊന്നിനു പ്രതിമാസം 20,000 രൂപയാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഒരു മാസം 30 ലക്ഷം രൂപ കെഎസ്ആർടിസിക്കു ലഭിക്കും.

ഇതിനു പുറമേ ഇങ്ങനെയുള്ള ബസുകളിൽ ഡിസ്പ്ലേ പരസ്യ ബോർഡ് സ്ഥാപിച്ച് അതിലൂടെയും വരുമാനമുണ്ടാക്കാൻ ലക്ഷ്യമിടുന്നു. ബസുകൾ രൂപമാറ്റം വരുത്തി ലഭിക്കുകയാണെങ്കിൽ പാർസൽ കൗണ്ടറുകളായി ഉപയോഗിക്കണമെന്ന ആവശ്യവുമായി ചില ഹോട്ടലുകാരും മുന്നോട്ടു വന്നിട്ടുണ്ട്. പഴയ ബസുകൾ ജീവനക്കാർക്ക് വിശ്രമിക്കാൻ പറ്റുന്ന തരത്തിൽ കോഴിക്കോട്ട് രൂപമാറ്റം വരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇത്തരം ബസുകൾ കടമുറികളുടെ മാതൃകയിലാക്കുന്ന പദ്ധതി വരുന്നത്.

pathram:
Leave a Comment