രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; രോഗികളുടെ എണ്ണം 27.67 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 27,67,274 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 1,092 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. 52,889 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്. 1.91 ശതമാനമാണ് കോവിഡ് മരണനിരക്ക്. രാജ്യത്തുടനീളം 6,76,514 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 20,37,871 പേർ ഇതുവരെ രോഗമുക്തരായി. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.64 ശതമാനമായി വർധിച്ചു.

ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 6,15,477 ആയി. 20,687 പേർ ഇതുവരെ മരിച്ചു. തമിഴ്നാട്ടിൽ 3.49 ലക്ഷം പേർക്കും ആന്ധ്രയിൽ 3.06 ലക്ഷം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിൽ രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുന്നു.

pathram:
Related Post
Leave a Comment