‘എയര്‍ ബബ്ള്‍’ 13 രാജ്യങ്ങളിലേക്ക് കൂടി; ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസ്
ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്ന് പതിവ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും കൂടുതല്‍ രാജ്യങ്ങള്‍ക്കിടയില്‍ പരിമിതമായതോതില്‍ നിയന്ത്രണങ്ങളോടെയുള്ള സര്‍വീസ് നടത്തുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ഇപ്പോള്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യു.എ.ഇ., ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ സര്‍വീസ് നടത്തുന്നതിനെ ‘എയര്‍ ബബ്ള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.
13 രാജ്യങ്ങളുമായിക്കൂടി ഇതുപോലെ ‘എയര്‍ ബബ്ള്‍’ ധാരണ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓസ്ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസീലന്‍ഡ്, നൈജീരിയ, ബഹ്റൈന്‍, ഇസ്രയേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിങ്കപ്പൂര്‍, ദക്ഷിണകൊറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളുമായിട്ടാണ് പുതുതായി വിമാനസര്‍വീസിന് ധാരണ ഉണ്ടാക്കുന്നത്.
Leave a Comment