അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇന്നലെ രാത്രി എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മൂന്നു നാലു ദിവസമായി തളര്‍ച്ചയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു. കോവിഡ് തുടര്‍ചികിത്സയാണു ചെയ്യുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും ആശുപത്രിയില്‍നിന്നു ഔദ്യോഗിക ജോലികളില്‍ വ്യാപൃതനാണെന്നും അധികൃതര്‍ വ്യക്തമാക്കി.

pathram:
Related Post
Leave a Comment