എന്റെ സ്വാതന്ത്ര്യം ആണ് എനിക്കെല്ലാം… എനിക്ക് ഞാനായിത്തന്നെ ഇരിക്കാന്‍ കഴിയുന്നതിനേക്കാളും സന്തോഷം നല്‍കുന്ന മറ്റൊന്നില്ല അമല

ലോക്ഡൗണ്‍ കാലത്ത് സെലിബ്രിറ്റികള്‍ തങ്ങളുടെ സമയം ചെലവഴിക്കുന്നത് പല രീതികളിലാണ്. ചെടികള്‍ നട്ടും ഹോം വിഡിയോ ഷൂട്ട്‌ചെയ്തും പണ്ടുചെയ്ത യാത്രകളുടെ ചിത്രങ്ങളും ഓര്‍മക്കുറിപ്പുകളും പങ്കുവച്ചും പലരും ഈ സമയം ക്രിയാത്മകമായി ചെലവഴിക്കുകയാണ്. നടി അമലാപോളും ഈ കൂട്ടത്തില്‍പ്പെടും. ഇപ്പോഴിതാ ഏറ്റവും പുതുതായി കൊച്ചിയിലെ കുഴുപ്പള്ളി ബീച്ചില്‍ കൂട്ടുകാര്‍ക്കൊപ്പം മണ്ണുവാരിയെറിഞ്ഞും തിരമാലകള്‍ക്കു മേല്‍ ചാടിത്തിമിര്‍ത്തും ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി.

”ലോക്ഡൗണ്‍ തുടക്കത്തില്‍ ഞാന്‍ ചെയ്ത ആദ്യകാര്യം ഇതായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും ചലനസ്വാതന്ത്ര്യത്തിന്റെയും വില എത്രത്തോളമാണ് എന്നതായിരുന്നു ഈ സമയത്ത് മനസ്സിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, എന്റെ സ്വാതന്ത്ര്യം ആണ് എനിക്കെല്ലാം. എന്റെ പ്രിയപ്പെട്ടവരുമായി പ്രകൃതിയില്‍ സമയം ചെലവിടുന്നതും എനിക്ക് ഞാനായിത്തന്നെ ഇരിക്കാന്‍ കഴിയുന്നതിനേക്കാളും സന്തോഷം നല്‍കുന്ന മറ്റൊന്നില്ല. നിങ്ങള്‍ക്കും എനിക്കും നമ്മുടെ ഹൃദയങ്ങളെ പിന്തുടരാന്‍ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ സ്വാതന്ത്ര്യം അറിയുക, നിങ്ങളുടെ അവകാശങ്ങള്‍ അറിയുക!

സ്വാതന്ത്ര്യദിനത്തില്‍ പങ്കുവച്ച വിഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അമല ഇങ്ങനെ എഴുതി.

കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം ഒപ്പമുള്ള വീഡിയോകളും ഫോട്ടോകളും എല്ലാം അമല സ്ഥിരമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

സാധാരണയായി സെലിബ്രിറ്റികള്‍ പോകുന്ന ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി അമല തെരഞ്ഞെടുത്ത സ്ഥലമാണ് ശ്രദ്ധേയമാകുന്നത്. കൊച്ചി നഗരമധ്യത്തില്‍ നിന്നും അധികം ദൂരമില്ലെങ്കിലും കുഴുപ്പള്ളി എന്ന മനോഹരമായ ബീച്ചിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. വരുംകാലങ്ങളില്‍ മികച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആയി ഉയര്‍ന്നു വരാന്‍ പോകുന്ന ഒരു കടലോരപ്രദേശമാണ് ഇത്.

pathram:
Related Post
Leave a Comment