സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കോഴിക്കോടാണ് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്പി ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46), മാവൂര്‍ സ്വദേശി സുലു (49) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ പതിനൊന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 96 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു.

പുതുതായി വന്ന 469 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15086 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 82741 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

pathram:
Related Post
Leave a Comment