എറണാകുളം ജില്ലയില്‍ രണ്ട് കൊവിഡ് മരണം ; ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് മരണം ആയി

എറണാകുളം: ജില്ലയില്‍ രണ്ട് കൊവിഡ് മരണം. ആലുവ തായ്ക്കാട്ടുകാര സ്വദേശി സദാനന്ദന്‍ (57), മൂത്തകുന്നം സ്വദേശി വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കെട് ജില്ലയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് റൂറല്‍ എസ്പി ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46), മാവൂര്‍ സ്വദേശി സുലു (49) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ പതിനൊന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

pathram:
Related Post
Leave a Comment