ധോണിയെ കാണാന്‍ പരിക്കുപറ്റിയിട്ടും വേദനയോടെ ഞാന്‍ അവിടെ നിന്നു: രൺവീർ

ധോണിയുടെ വലിയ ആരാധകനാണ് ബോളിവുഡ് താരവും നടി ദീപിക പദുകോണിന്റെ ഭർത്താവുമായ രൺവീർ സിംഗ്. തന്റെ 22ാം വയസിൽ ധോണിയെ കാണാൻ പോയപ്പോൾ എടുത്ത ചിത്രങ്ങൾ താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.

താൻ ആ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്ന് രൺവീർ പറയുന്നു. ഒരു പരസ്യ ചിത്രത്തിൽ ധോനിക്കൊപ്പം പ്രവർത്തിക്കുമ്പോൾ എടുത്ത ചിത്രമാണിത്. അവിടെ വലിയ ജോലി ഭാരവും കുറഞ്ഞ ശമ്പളവുമായിരുന്നു. എന്നാൽ ധോണിയെ കാണാൻ വേണ്ടി മാത്രം താൻ അവിടെ നിന്നു.

‘ആ സമയത്ത് എനിക്ക് പരുക്ക് പറ്റി. എന്നാൽ വേദനയോടെ ഞാൻ ജോലി ചെയ്തു. അധ്വാനത്തിന് പ്രതിഫലമായി എംഎസ് ധോണിയെ കാണാൻ സാധിക്കും എന്ന് വിചാരിച്ചു. പറ്റിയാൽ ഒരു ഫോട്ടോ എടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. കണ്ടപ്പോൾ അത്ഭുതമായി. വളരെ താഴ്മയുള്ള. പ്രഭാവലയം ഉള്ള ആളാണ് ധോനി. പിന്നീട് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷവും ഞാൻ അദ്ദേഹത്തെ കണ്ടു. ഒരു സഹോദരനെ പോലെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്’ എന്നും രൺവീർ.

ഇൻസ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിൽ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണി നിലവിലുള്ളത്. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് ശേഷം മറ്റൊരു ഇന്ത്യൻ ക്രിക്കറ്ററായ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപനം നടത്തി.

#DHONIFAN #RANVEERSING

pathram:
Related Post
Leave a Comment