കോവിഡ് മരണം കൂടുന്നു, ആശങ്കയില്‍ സംസ്ഥാനം, ഇന്ന് ഇതുവരെ മരിച്ചത് ആറ് പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് ആറ് കോവിഡ് മരണം. വയനാട് , കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

വയനാട് വാളാട് സ്വദേശി ആലി(73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍(63), കോന്നി സ്വദേശി ഷഹറുബാന്‍(54), ചിറയിന്‍കീഴ് സ്വദേശി രമാദേവി(68), കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ(85) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ശനിയാഴ്ച രാത്രിയോടെയാണ് കണ്ണൂര്‍ സ്വദേശി കൃഷ്ണന്‍ മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദേഹം. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സദാനന്ദന്‍ മരിച്ചത്. ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് പരവൂര്‍ സ്വദേശി കമലമ്മ മരണപ്പെട്ടത്. മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മരിച്ച തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി രമാദേവി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍നന്ന് ചികിത്സയിലായിരുന്നു.

pathram:
Related Post
Leave a Comment