സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണു മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടക്കല്‍ സ്വദേശി ഫാത്തിമയാണു മരിച്ചത്. 65 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ഇവരെ വെള്ളിയാഴ്ചയാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ആദ്യ പരിശോധനാഫലം പോസിറ്റീവായിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ ഫലം വരാനുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ വ്യാഴാഴ്ചയാണു മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്

pathram:
Related Post
Leave a Comment