‘ഓരോ ഇന്ത്യക്കാരനും ഹെല്‍ത്ത് ഐഡി കാര്‍ഡ് ‘ ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ വെച്ച് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.

പൂര്‍ണ്ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കല്‍ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐഡി കാര്‍ഡ് ലഭിക്കുമെന്നും മോദി പറഞ്ഞു.

‘ഓരോ ഇന്ത്യക്കാരനും ഹെല്‍ത്ത് ഐഡി കാര്‍ഡ് ലഭിക്കും. നിങ്ങള്‍ ഒരു ഡോക്ടറെയോ ഫാര്‍മസിയെയോ സന്ദര്‍ശിക്കുമ്പോഴെല്ലാം എല്ലാം ഈ ഹെല്‍ത്ത് കാര്‍ഡില്‍ ലോഗിന്‍ ചെയ്യും. ഡോക്ടറെ കണ്ടതുമുതല്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ വരെ എല്ലാം നിങ്ങളുടെ ആരോഗ്യ പ്രൊഫൈലില്‍ ലഭ്യമാകും,’ പ്രധാനമന്ത്രി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോഗ (എബി പിഎം-ജെഎവൈ) യുടെ കീഴില്‍ വരുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ഡിഎച്ച്എം) രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത, ഫലപ്രാപ്തി, സുതാര്യത എന്നിവ മെച്ചപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

pathram:
Related Post
Leave a Comment