തിരുവനന്തപുരത്തു ലോക്ഡൗണ്‍ ഇളവുകള്‍; മാളുകളും ബാറുകളും തുറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ പിൻവലിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അർധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

എല്ലാ കടകളും രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്സല്‍ നല്‍കാം. മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ബ്യൂട്ടി പാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവയും തുറക്കാം. ജിമ്മുകളും തുറക്കാം. ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പാഴ്സല്‍ നല്‍കും. മല്‍സ്യ മാര്‍ക്കറ്റുകളും നിയന്ത്രണത്തോടെ തുറക്കും. കണ്ടെയ്ൻമെന്റ് സോണുകളില്‍ നിയന്ത്രണം തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

pathram desk 1:
Related Post
Leave a Comment