ന്യൂഡൽഹി: മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും എന്നാൽ സ്വയംപ്രതിരോധത്തിനായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടന്ന ഒരു സൈനിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശത്രുരാജ്യം നമ്മെ ആക്രമിക്കുകയാണെങ്കിൽ, എല്ലാ തവണത്തേയും പോലെ ഉചിതമായ മറുപടി നൽകും. ദേശീയ സുരക്ഷാ വിഷയത്തിൽ എന്തു തന്നെ ചെയ്താലും അത് സ്വയം പ്രതിരോധത്തിന് വേണ്ടിയുള്ളതാണ്. അല്ലാതെ മറ്റുള്ളവരെ ആക്രമിക്കാനല്ല രാജ്നാഥ് പറഞ്ഞു.
Leave a Comment