‘പ്രാർഥിച്ച എല്ലാവർക്കും നന്ദി’: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മുക്തനായി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് മുക്തനായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഇന്ന് എന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. ഈ നിമിഷം ഞാൻ ദൈവത്തോട് നന്ദി പറയുന്നു. എനിക്കും എന്റെ കുടുംബത്തിനുമായി പ്രാർഥിച്ച എല്ലാവർക്കും നന്ദി. ഡോക്ടർമാരുടെ നിർദേശപ്രകാരം കുറച്ചു ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയും’– അമിത് ഷാ കുറിച്ചു.

ന്യൂഡൽഹിയിലെ ഗുർഗാവോണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമിത് ഷാ. തന്നെ പരിചരിച്ച എല്ലാ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും അമിത് ഷാ നന്ദി അറിയിച്ചു. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടർന്നാണ് കോവിഡ് ഫലം പോസിറ്റീവാണെന്നു കണ്ടെത്തിയത്.

pathram desk 1:
Related Post
Leave a Comment