ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫാല്‍ പോര്‍വിമാനങ്ങളെ ഭയക്കുന്നില്ലെന്നും നിലവില്‍ ഭീഷണികളൊന്നും ഇല്ലെന്നും വേണ്ടിവന്നാല്‍ ഏത് ആക്രമണത്തിനും തയാറാണെന്നും പാക്കിസ്ഥാന്‍. ഏത് ആക്രമണത്തിനും പാക്കിസ്ഥാന്‍ സൈന്യം തയാറാണെന്നും ഇന്ത്യയുടെ ഏറ്റവും പുതിയ റഫാല്‍ ജെറ്റുകള്‍ ആശങ്കപ്പെടുത്തുന്നില്ലെന്നും പാക്ക് ആര്‍മിയുടെ മാധ്യമ വിഭാഗം മേധാവിയെ ഉദ്ധരിച്ച് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആയുധങ്ങള്‍ വാങ്ങികൂട്ടുന്നതില്‍ നിന്ന് ഇന്ത്യയെ തടയാന്‍ ആഴ്ചകള്‍ക്ക് മുന്‍പ് രാജ്യാന്തര സഹായം തേടിയ പാക്കിസ്ഥാനാണ് ഇപ്പോള്‍ പുതിയ പ്രസ്താവനയുമായി വന്നിരിക്കുന്നത്.
പാക്കിസ്ഥാന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ മേജര്‍ ബാബര്‍ ഇഫ്തിക്കര്‍ പുതിയ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യ അടുത്തിടെ വാങ്ങിയ റഫാല്‍ ജെറ്റുകള്‍ പാക്കിസ്ഥാനു നേരിടുന്ന ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍, തങ്ങളുടെ കഴിവില്‍ യാതൊരു സംശയവുമില്ലെന്നും ഏത് ആക്രമണത്തിനും തികച്ചും തയാറാണെന്നും ഡിജി ഐഎസ്പിആര്‍ അവകാശപ്പെട്ടു.
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അഞ്ച് റഫാലുകളുടെ യാത്ര മൂടിവച്ചത് അവരുടെ അരക്ഷിതാവസ്ഥയുടെ തോത് കാണിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, അവര്‍ക്ക് അഞ്ച് (റഫാലുകള്‍) അല്ലെങ്കില്‍ 500 ലഭിച്ചാലും ഞങ്ങള്‍ നേരിടും. ഞങ്ങള്‍ തികച്ചും തയാറാണ്, ഞങ്ങള്‍ക്ക് കഴിവില്‍ സംശയമില്ല. ഇക്കാര്യം ഞങ്ങള്‍ തെളിയിച്ചതിനാല്‍ ജെറ്റുകളില്‍ വലിയ മാറ്റമൊന്നും വരുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സൈനികച്ചെലവ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ഇത് മേഖലയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്റെ പ്രതിരോധ ചെലവുകളെക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞത് സ്ഥിരമായി താഴേക്ക് പോകുകയാണ്, മുകളിലേക്കല്ലെന്നാണ്.
ഇന്ത്യയുടെ പ്രതിരോധ ചെലവുകളും നമ്മുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ബജറ്റും ഈ പ്രദേശത്തിന്റെ പരമ്പരാഗത സന്തുലിതാവസ്ഥയെ ബാധിക്കുന്നു. ഇത് സംഭവിക്കുമ്പോള്‍ കാര്യങ്ങള്‍ മറ്റൊരു ഡൊമെയ്നിലേക്ക് പോകുന്നു, രാജ്യാന്തര സമൂഹവും ഇത് നോക്കണം. ഇതിനാല്‍ റഫാലുകള്‍, എസ് -400 കൊണ്ടുവന്നാലും ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വന്തം തയാറെടുപ്പും എല്ലാത്തിനും ഉത്തരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ 36 റഫാല്‍ പോര്‍വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്രാന്‍സില്‍ നിന്ന് പറന്നുയര്‍ന്ന് ജൂലൈ 29 നാണ് ഇന്ത്യയിലെത്തിയത്. നിരവധി ആയുധങ്ങള്‍ വഹിക്കാന്‍ റഫേല്‍ വിമാനത്തിന് കഴിയും. ചൈനയുമായും പാക്കിസ്ഥാനുമായും ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് റഫാല്‍ ജെറ്റുകള്‍ ഇന്ത്യയുടെ വ്യോമശക്തിക്ക് തന്ത്രപ്രധാനമായ സ്ഥാനം നല്‍കിയത്
Leave a Comment