പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 164 കോവിഡ് രോഗികള്‍

തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടീ കോവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ ഇതോടെ 164 രോഗികളായി.

കഴിഞ്ഞ ദിവസം 41 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനും രോഗം കണ്ടെത്തി.
മൂന്നു ദിവസത്തിനിടെ നടത്തിയ നടത്തിയ പരിശോധനയില്‍ 164 പേരില്‍ രോഗം കണ്ടെത്തിയതോടെ ജയില്‍ അന്തേവാസികളും ഉദ്യോഗസ്ഥരും ആശങ്കയിലാണ്. എഴുന്നൂറിലേരെ തടവുകാരാണ് ജയിലില്‍ ഉള്ളത്. എവിടെ നിന്നാണ് ജയിലില്‍ രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ഇത്രയേറെ തടവുകാരെ പരിശോധിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ആരോഗ്യ വകുപ്പ് നേരിടുന്നത്. പൂജപ്പുര ജയിലില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. രോഗബാധ ഏറിയ സാഹചര്യത്തില്‍ ജയിലിലെ ഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കി.

ജയിലില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കുന്നതിനായി വലിയ രീതിയിലുളള ക്രമീകരണം ജയില്‍ അധികൃതര്‍ ചെയ്തിരുന്നതാണ്. ഇതും മറികടന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്കയുണര്‍ത്തുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് അഞ്ച് പോലീസുകാര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment