മലപ്പുറത്ത് ആശങ്ക വര്‍ദ്ധിക്കുന്നു; ജില്ലാ കളക്ടര്‍ക്കും പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കും ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ താന്‍ നിരീക്ഷണത്തില്‍ പോകുകയാണെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സബ്കളക്ടര്‍ക്ക് ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടിവരും.

pathram:
Related Post
Leave a Comment