ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തത് വിവരിച്ച് ആല്‍ബിന്‍; പുലര്‍ച്ചെ രഹസ്യമായി തെളിവെടുപ്പ്‌

കാസർകോട്: ബളാലിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആൽബിനെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഐസ്ക്രീമിൽ വിഷം കലർത്തിയ രീതിയും, ബാക്കി വന്ന വിഷം നശിപ്പിച്ചതും പ്രതി പൊലീസിനോട് വിവരിച്ചു. ആൾക്കൂട്ടം ഒഴിവാക്കുന്നതിനു വേണ്ടി പുലർച്ചെ അതീവ രഹസ്യമായാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്.

കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ആൽബിനെ കോടതിയിൽ ഹാജരാക്കും. മരിച്ച ആൻമരിയ ബെന്നിക്ക് ചികിത്സയും വൈകിയിരുന്നു. ജൂലൈ 30നാണ് വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ചത്. തുടർന്ന് അവശനിലയിലായ ആൻമരിയയ്ക്ക് മഞ്ഞപ്പിത്തമെന്ന് കരുതി ആയുര്‍വേദ ചികിത്സ നല്‍കി. സ്ഥിതി ഗുരുതരമായപ്പോള്‍ ഓഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയിലെത്തിച്ചത്. അന്നു തന്നെ മരിച്ചു.

pathram desk 1:
Related Post
Leave a Comment