ദിവസം 1000ത്തിലേറെ കോവിഡ് മരണം: 60000 മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത് ഇന്ത്യ

ന്യൂഡൽഹി• കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 64,553 കോവിഡ് കേസുകൾ. നിലവില്‍ ചികിൽസയിലുള്ള 6,61,595 പേരടക്കം 24,61,191 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 17,51,556 പേർ രോഗമുക്തരായി. ഇന്നലെ മരിച്ച 1007 പേരടക്കം മരണസംഖ്യ 48,040 ആയും ഉയർന്നു.

2,76,94,416 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 8,48,728 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെ‍ഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. മഹാരാഷ്ട്ര (5,60,126), തമിഴ്നാട് (3,14,520), ആന്ധ്രപ്രദേശ് (2,64,000), കർണാടക (1,96,494), ഡൽഹി (1,49,460) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

pathram desk 1:
Leave a Comment