കാസർഗോഡ് ചൊവ്വാഴ്ച മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർഗോഡാണ് മരണം റിപ്പോർട്ട് ചെയ്തത്. ഈ മാസം പതിനൊന്നിന് മരിച്ച വോർക്കാടി സ്വദേശി അസ്മ (38)യ്ക്കാണ് കൊവിഡ് കണ്ടെത്തിയത്.

അർബുദ ബാധിതയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment