തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത്: തിരുവനന്തപുരം വലിയതുറയിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ 21 പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തി. വലിയുതറ ഗവൺമെന്റ് യുപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് 21 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇവിടെയുള്ള 50 പേർക്ക് ആന്റിജൻ പരിശോധന നടത്തിയപ്പോളാണ് 21 പേർക്ക് രോഗം കണ്ടെത്തിയത്. പ്രായമുള്ളവരും കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. രോഗബാധിതരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എഴുപതോളം പേരാണ് ക്യാമ്പിൽ ആകെയുള്ളത്. ബാക്കിയുള്ളവർക്ക് നാളെ പരിശോധന നടത്തും.

കൊച്ചുതുറയിലുള്ള ഒരു വൃദ്ധസദനത്തിലും നേരത്തെ സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്തോവാസികളടക്കം 35 ഓളം പേർക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു

pathram desk 1:
Related Post
Leave a Comment