ചൈനയെ ഭീതിയിലാഴ്ത്തി ഇറക്കുമതിചെയ്ത കോഴികളിലും കോവിഡ് 19 ന്റെ സാനിധ്യം കണ്ടെത്തി. ബ്രസിലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലാണ് കൊറോണ വൈറസ് കണ്ടെത്തിയതെന്ന് ചൈന അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശീതികരിച്ച് പായ്ക്കുകളിലെത്തിയ കോഴി മാംസത്തിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ബ്രസില്‍ ഈ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനിസ് തുറമുഖകളില്‍ ഇറക്കുമതി ചെയ്ത കടല്‍ വിഭവങ്ങളിലും ഇത്തരത്തില്‍ കോവിഡ് 19 വൈറസ് കണ്ടെ
കോവിഡ് വൈറസുകള്‍ ഭക്ഷണ പാക്കേജുകളിലേയ്ക്കും ഭക്ഷണത്തിലേയ്ക്കും നുഴഞ്ഞുകയറാന്‍ വ്യാപ്തിയുള്ളതാണെങ്കിലും ഇത്തരം രോഗബാധ പടരാന്‍ സാധ്യതകള്‍ കുറവാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പക്ഷെ ചൈനയെ വന്‍ ആശങ്കയിലാക്കിയട്ടുണ്ട്. ഭക്ഷണപായ്ക്കുകളില്‍ കണ്ടെത്തിയ വൈറസുകള്‍ മറ്റൊരു വ്യാപനത്തിന് ഇടയാക്കിയാല്‍ ചൈന മറ്റൊരു കോവിഡ് ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരും. ഭക്ഷ്യവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളും ചൈനയുടെ മുന്നറിയിപ്പിന് ശേഷം ആശങ്കയിലാണ്.
കോവിഡ് വൈറസ് കണ്ടെത്തിയ കോഴിയിറച്ചി കൈാകാര്യം ചെയ്ത തുറമുഖ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധനയില്‍ നെഗറ്റീവാണ് രേഖപ്പെടുത്തിയതെന്ന് ചൈനിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Leave a Comment