സുശാന്തിന്റെ മരണം; എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണം

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അന്വേഷണം പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയില്‍ സമര്‍പ്പിച്ച മറുപടിയിലാണ് ബിഹാര്‍ സര്‍ക്കാരിന്റെ ആരോപണം.

ബിഹാര്‍ പൊലീസുമായി സഹകരിക്കാത്തതിന് പിന്നിലും രാഷ്ട്രീയ സമ്മര്‍ദമുണ്ട്. സിബിഐ അന്വേഷണത്തിന് തടസമുണ്ടാകരുതെന്നും ബിഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ എതിര്‍പ്പില്ലെന്ന് റിയ ചക്രവര്‍ത്തി വ്യക്തമാക്കി. പട്‌ന പൊലീസിന്റെ എഫ്‌ഐആറില്‍ സിബിഐ അന്വേഷണം അനുവദിക്കരുതെന്നും കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച വാദമുഖത്തില്‍ റിയ ചക്രവര്‍ത്തി ആവശ്യപ്പെടുന്നു.

pathram desk 1:
Related Post
Leave a Comment