കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്‌

കോഴിക്കോട്: വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ക്കും ഫയര്‍മാനുമാണ് രോഗം സ്ഥിരീകരിച്ചത്.

രക്ഷാപ്രവര്‍ത്തനത്തതിന് ശേഷം രണ്ടു പേരും നിരീക്ഷണത്തിലായിരുന്നു. സ്റ്റേഷനിലേക്ക് വന്നിട്ടുമില്ല. അതുകൊണ്ടു തന്നെ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് ഫയര്‍ ഫോഴ്സ് അധികൃതര്‍ അറിയിക്കുന്നത്.

കരിപ്പൂരില്‍ രക്ഷാപ്രര്‍ത്തനത്തിന് പോയ പോലീസുകാരും നാട്ടുകാരുമടക്കം നിരവധി പേര്‍ ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലാണ്. ഇതില്‍ മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉള്‍പ്പെടും. മലപ്പുറത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏറെ ആശങ്കയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്കും രോഗം വര്‍ധിക്കുന്നതിനെ നോക്കി കാണുന്നത്.

pathram:
Related Post
Leave a Comment