കരിപ്പൂര്‍ വിമാനാപകടത്തിന്റെ സാറ്റലേറ്റ് ചിത്രങ്ങള്‍

കരിപ്പൂരില്‍ ലാന്‍ഡിങ്ങിനെ അപകടത്തിലായ വിമാനത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് ഉപഗ്രഹങ്ങളിലെ ക്യാമറകള്‍ പകര്‍ത്തിയിരിക്കുന്നത്. ഓഗസ്റ്റ് 7 ന് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു രണ്ടായി പിളരുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്നത്

ദുരന്തത്തിനു ശേഷം പകര്‍ത്തിയ ചിത്രങ്ങളില്‍ റണ്‍വേയില്‍ നിന്ന് മീറ്ററുകളോളം അകലെയാണ് വിമാനം കിടക്കുന്നത്. നീല ടാര്‍പ്പ് കൊണ്ട് പൊതിഞ്ഞ ബോയിംഗ് 737 നെയാണ് കാണിക്കുന്നത്. വിമാനത്തിന്റെ മുന്‍ഭാഗം ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്ന് ഏറെ അകലെയാണ്. ചൊവ്വാഴ്ച രാവിലെ ബഹിരാകാശ സ്ഥാപനമായ മാക്‌സര്‍ ടെക്‌നോളജീസിനാണ് ഈ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നത്.

സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനാല്‍ മോശം കാലാവസ്ഥയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി വിമാനം പൂര്‍ണമായും മൂടിയിരിക്കുന്നു. വിമാനത്തിന് പുറമെ രണ്ട് ക്രെയിനുകള്‍, ഒരു ട്രക്ക്, മറ്റ് വാഹനങ്ങള്‍ എന്നിവ ക്രാഷ് സൈറ്റിന് സമീപം കാണപ്പെടുന്നുണ്ട്.

ദുരന്തത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സതേ, കോ-പൈലറ്റ് അഖിലേഷ് കുമാര്‍ ശര്‍മ എന്നിവരുള്‍പ്പെടെ 18 പേര്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് നേരത്തെ തന്നെ കണ്ടെടുത്തിട്ടുണ്ട്. ഇത് അന്വേഷകരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

pathram:
Leave a Comment