കോഴിക്കോട് ജില്ലയില്‍ ഇന്ന് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിയും കൊയ്‌ലാണ്ടി സ്വദേശിയുമാണ് ഇന്ന് മരിച്ചത്.

കൊയിലാണ്ടി പുത്തൻപുരയിൽ സയ്യിദ് അബ്ദുള്ള ബാഫഖിയാണ്(64) മരിച്ചവരിൽ ഒരാൾ. ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ സഹോദരിയുടെ മകനാണ് ഇദ്ദേഹം. നേരത്തെ ആന്റിജൻ ടെസ്റ്റിൽ സയ്യിദിന്റെ ഫലം കൊവിഡ് പോസറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് പിസിആർ ടെസ്റ്റിൽ ഫലം നെഗറ്റീവായി.

വയനാട് നെല്ലിയമ്പലം സ്വദേശി അവറാനാണ് മരിച്ച രണ്ടാമത്തെ വ്യക്തി. 65 വയസായിരുന്നു ഇദ്ദേഹത്തിന്.

pathram:
Related Post
Leave a Comment