സ്വര്‍ണവില കുത്തനെ കുറയാന്‍ കാരണം കോവിഡ് വാക്‌സിന്‍

കൊച്ചി∙ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. പവന് 1600 രൂപ താഴ്ന്ന് 39,200 രൂപ. 5 ദിവസം കൊണ്ട് പവന് 2,800 രൂപയാണ് കുറഞ്ഞത്. കോവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ വില റെക്കോര്‍ഡില്‍ എത്തിയിരുന്നു.

എന്നാല്‍ റഷ്യയില്‍ കോവിഡിനെതിരായ വാക്സിന്‍ കണ്ടുപിടിച്ചതാണ് വില ഇപ്പോള്‍ കുത്തനെ കുറയാന്‍ കാരണം. അമേരിക്കയിലെ സാമ്പത്തിക ഉത്തേജകപാക്കേജും ഡോളറിന്‍റെ മൂല്യത്തിലെ വര്‍ധനയും സ്വര്‍ണവില കുറയാൻ കാരണമായി.

pathram:
Related Post
Leave a Comment