മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ്ങ് ധോണിയും ഭാര്യ സാക്ഷിയും മകള്‍ സിവയും എക്കാലവും ആരാധകരുടെ പ്രിയതാരങ്ങളാണ്. പലപ്പോഴും ധോണിയുടെ മകള്‍ സിവയുടെ രസകരമായ പല വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. സാക്ഷിയാണ് ധോണിയുടെയും മകളുടെയും സന്തോഷകരമായ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം സാക്ഷി പങ്കുവച്ച സിവയുടെ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരു പിഞ്ചു കുഞ്ഞിനെ മടിയിലിരുത്തിയുള്ള സിവയുടെ ചിത്രങ്ങളാണ് സാക്ഷി പങ്കുവച്ചത്. ധോണിസാക്ഷി ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചോ? എന്നാണ് ആരാധകരുടെ സംശയം. ചിത്രത്തിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അടുത്തിടെ ഹര്‍ദിക് പാണ്ഡ്യയ്ക്ക് കുഞ്ഞുണ്ടായിരുന്നു. ഈ കുഞ്ഞാണ് സിവയുടെ മടിയിലുള്ളതെന്നാണ് ചിലരുടെ കമന്റുകള്‍. കഴിഞ്ഞമാസമാണ് ഹര്‍ദിക്കിനു കുഞ്ഞ് ജനിച്ചത്.
നിങ്ങള്‍ ഒരു കുഞ്ഞിന്റെ കൂടി മാതാപിതാക്കളായോ? ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍. എന്നിങ്ങനെയാണ് പലരുടെയും കമന്റുകള്‍. പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 5ലക്ഷത്തോളം ലൈക്കുകളാണ് മണിക്കൂറുകള്‍ക്കകം ലഭിച്ചത്. നിരവധി കമന്റുകളും എത്തി.
Leave a Comment