സുശാന്തിന്റേത് ആത്മഹത്യയല്ല, കൊലപാതകം കെ.കെ സിംഗ് സിബിഐയ്ക്ക് മൊഴി നല്‍കി

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും സി.ബി.ഐയ്ക്ക് മൊഴി നല്‍കി കുടുംബാംഗങ്ങള്‍. കാമുകി റിയ ചക്രവര്‍ത്തിക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക് ബിഹാര്‍ പോലീസ് കേസെടുത്തിരുന്നു.

സുശാന്തിന്റേത് ആത്മഹത്യയെന്ന തരത്തിലാണ് ഇത്രയും കാലം അന്വേഷണം മുന്നോട്ട് പോയത്. എന്നാല്‍ അതൊരു കൊലപാതകമാണെന്നാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്. തെളിവുകളെല്ലാം അത് ചെയ്തവര്‍ തന്നെ നശിപ്പിച്ചിരിക്കുന്നു. സി.ബി.ഐ കേസിനെ വ്യത്യസ്തമായ രീതിയില്‍ സമീപിച്ചാല്‍ മാത്രമേ സത്യം പുറത്ത് വരികയുള്ളൂ- സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് സിബിഐയോട് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ചുമതല മുംബൈ പോലീസിനായിരുന്നു. എന്നാല്‍ മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാം?ഗങ്ങള്‍ ബിഹാര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് കേസന്വേഷണം കാമുകി റിയ ചക്രവര്‍ത്തിക്കെതിരേ തിരിയുന്നത്. തുടര്‍ന്ന് കേസ് മുംബൈ പോലീസ് തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമര്‍പ്പിച്ചു. അതിനിടയിലാണ് സി.ബി.ഐ കേസേറ്റെടുക്കുന്നത്. ഇതിനെതിരേ മുംബൈ പോലീസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

pathram:
Related Post
Leave a Comment