മണിയുടെ ജീവിതം ഇങ്ങനെയൊരു ക്ലൈമാക്‌സിലേക്ക് എത്തിച്ചതിനെ കുറിച്ച് നിര്‍മാതാവ് പറയുന്നു

മലയാളികളുടെ സ്വന്തം കലാഭവന്‍ മണി വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും ആരാധകരുടെ ഉള്ളിലുണ്ട്. അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ചുള്ള അവ്യക്തത ഇന്നും തുടരുകയാണ് ഇപ്പോള്‍ മണിയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എ ആര്‍ കണ്ണന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം കണ്ണന്‍ തുറന്നു പറഞ്ഞത്.

മണിയുടെ മരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദ സംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രതിയിലുള്ളതായിരുന്നു. അതില്‍ മണി വീണു പോയി. സുഹൃദ ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ആളായിരുന്നു കലാഭവന്‍ മണി. താഴേക്കിടയില്‍ നിന്ന് സൗത്ത് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടുവന്ന ആളല്ലേ മണി. എന്നാല്‍ അതിനനുസരിച്ചുള്ള വലിപ്പം, മണി സ്വന്തം ജീവിതത്തില്‍ ഉണ്ടാക്കിയെടുത്തില്ല.

ചാലക്കുടിയില്‍ തിരിച്ചു പോയാല്‍ മാത്രമേ ഉറങ്ങൂ എന്ന മാനസികാവസ്ഥിയലായിരുന്നു മണി എന്നും. മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങള്‍ മണിക്ക് ചുറ്റും ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന് ഗുണകരമായില്ല. മണിക്ക് അസുഖമുണ്ടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് നോക്കാതെയുള്ള മണിയുടെ ജീവിത ശൈലി തന്നെയായിരുന്നു മണിയെ ഇങ്ങനൊരു ക്‌ളൈമാക്സിലേക്ക് എത്തിച്ചത്” – കണ്ണന്‍ പറയുന്നു.

pathram:
Related Post
Leave a Comment