കരിപ്പൂര്‍ വിമാനാപകടം: 109 പേര്‍ ചികിത്സയില്‍; 23 പേര്‍ ഗുരുതരാവസ്ഥയിലെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരുക്കേറ്റ 109 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 82 പേര്‍ കോഴിക്കോട്ടും 27 പേര്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ ഗുരുതരാവസ്ഥയിലാണ്. മൂന്നുപേര്‍ വെന്റിലേറ്ററിലാണ്. 81 പേര്‍ സുഖംപ്രാപിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

വിമാനദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പശ്ചാത്തലത്തില്‍ സ്വയം നിരീക്ഷണത്തിലിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment