രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കോവിഡ് രോഗികള്‍; 24 മണിക്കൂറിനുള്ളില്‍ 1,007 മരണങ്ങളും

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി.

24 മണിക്കൂറിനുള്ളില്‍ 1,007 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 44,386 ആയി വര്‍ധിച്ചു. രണ്ട് ശതമാനമാണ് ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

അതിനിടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്നലെ 12,248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,15,332 ആയി. 390 മരണങ്ങള്‍കൂടി ഇന്നലെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 17,757 ആയി.

13,348 പേര്‍ മഹാരാഷ്ട്രയില്‍ ഇന്നലെ രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,51,710 ആയി. 1,45,558 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്ന് മഹാരാഷ്ട്രാ ആരോഗ്യവകുപ്പ് അറിയിച്ചു.

മുംബൈയില്‍ ഇന്നലെ 1066 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 48 മരണങ്ങളും ഇന്നലെ മുംബൈയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതോടെ മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,397 ആയി. 6796 പേരാണ് മുംബൈയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 96,586 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. 19,718 ആണ് നിലവില്‍ മുംബൈയിലെ ആക്ടീവ് കേസുകള്‍.

ആന്ധ്രാപ്രദേശില്‍ ഇന്നലെ 10,820 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 97 മരണങ്ങളും റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ആന്ധ്രാപ്രദേശില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,27,860 ആയി. 2036 ആണ് ആകെ മരണം. 1,38,712 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 87,112 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.

pathram:
Leave a Comment