മോശം കമന്റിന് ചുട്ടമറുപടി നല്‍കി നടി ഉമ നായര്‍

സഹതാരമായ സായ് കിരണിന് ഒപ്പമുള്ള ചിത്രത്തിനു വന്ന മോശം കമന്റിന് ചുട്ടമറുപടി നല്‍കി നടി ഉമ നായര്‍. ടാറ്റൂ കാണിച്ച് ഇരുവരും നില്‍ക്കുന്ന ചിത്രത്തിനാണ് അശ്ലീല ചുവയുള്ള കമന്റ് വന്നത്. ഇതിനുള്ള ചികിത്സ ഇപ്പോള്‍ കേരളത്തിലുണ്ടെന്നാണ് ഉമ മറുപടി നല്‍കിയത്.

”ടാറ്റൂ ആര്‍ട് ഒരുപാട് ഇഷ്ടമായിരുന്നു. ഒപ്പം പേടിയും. എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായ് കിരണ്‍ ആയിരുന്നു. ലൗവ് യു സായ്” ചിത്രം പങ്കുവച്ച് ഉമ കുറിച്ചു.

എന്നാല്‍ സ്‌നേഹം അറിയിച്ചുള്ള ആരാധകരുടെ കമന്റുകള്‍ക്കിടയിലാണ് മോശം കമന്റ് എത്തിയത്. ”ചേട്ടാ തുടയില്‍ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്” എന്നായിരുന്നു കമന്റ്.

ഇതിന് ശക്തമായ ഭാഷയില്‍ തന്നെ ഉമ മറുപടി നല്‍കുകയായിരുന്നു. ”മോന് കണ്ടിട്ട് അങ്ങ് സഹിക്കുന്നില്ല അല്ലേ. പോട്ടെ സാരമില്ല. ഈ അസുഖത്തിന് ഇപ്പോ നല്ല ചികിത്സ കേരളത്തില്‍ ഉണ്ട്” ഉമ താരം കുറിച്ചു. വ്യാജ ഐഡിക്കും മോശം കമന്റ്‌സിനും ഒരുപാട് മറുപടി കൊടുക്കേണ്ടി വരും. ഒക്കെ ആണോ ? എന്നും മറ്റൊരു കമന്റിലൂടെ താരം ചോദിച്ചു.

മോശം കമന്റിലൂടെ അധിക്ഷേപിച്ച ആള്‍ക്കെതിരെ നടി വീണ നായരും അടുത്തിടെ രംഗത്തെത്തിയിരുന്നു. വീണയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment