കരിപ്പൂർ വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലെത്തും. രാവിലെ 9 മണിയോടെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം എത്തുക. ദുരന്തസ്ഥലം സന്ദർശിച്ചിട്ട് അദ്ദേഹം ആശുപത്രികളിൽ എത്തി പരുക്കേറ്റവരെ കാണുമെന്നാണ് വിവരം. കൊവിഡ് കാലത്ത് മുഖ്യമന്ത്രി എവിടേക്കും യാത്ര ചെയ്തിരുന്നില്ല. ഇത് ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരം വിടുന്നത്. കരിപ്പൂരിൽ എത്തുന്ന അദ്ദേഹം ഏകോപന തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്നും വിവരമുണ്ട്.
നാളെ എൽഡിഎഫ് യോഗം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ പരിപാടികളുണ്ട്. ഇതൊക്കെ മാറ്റിവച്ചാണ് അദ്ദേഹം കരിപ്പൂരിൽ എത്തുക. ഉദ്യോഗസ്ഥ തലത്തിൽ മുഖ്യമന്ത്രി യാത്ര ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു എങ്കിലും ദുരന്തസ്ഥലം സന്ദർശിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മന്ത്രി എസി മൊയ്തീനോട് കരിപ്പൂരിൽ ക്യാമ്പ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment