സിപിഎം നേതാവ് എം എ ബേബിക്കും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 94 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. അഞ്ച് ജില്ലകളിൽ നൂറിലേറെ രോഗികളുണ്ട്.

Covid updates coronavirus m.a.baby

pathram desk 2:
Related Post
Leave a Comment