വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം തുറക്കാന്‍ കേന്ദ്രം; ഇടവേളയില്‍ സ്‌കൂള്‍ അണുവിമുക്തമാക്കും

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം മുതല്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. 10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടര്‍ന്ന് 6 മുതല്‍ 9 വരെയുളള ക്ലാസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകള്‍ ഉടന്‍ തുടങ്ങില്ല. രാവിലെ 8 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ടു ഷിഫ്റ്റുകളായി ക്ലാസ് നടത്തും.

ഇടവേളയില്‍ സ്‌കൂള്‍ അണുവിമുക്തമാക്കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തും വിധമാകും ക്ലാസുകള്‍ ക്രമീകരിക്കുക. ഡിവിഷനുകള്‍ വിഭജിക്കും. സാമൂഹിക അകലം പാലിച്ചാവും വിദ്യാര്‍ഥികളെ ഇരുത്തുക. കോവിഡ് വ്യാപന സാഹചര്യം കണിക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനും അധികാരം നല്‍കും.

follow us pathramonline

pathram:
Leave a Comment