കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

ന്യുഡല്‍ഹി: കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധമാണെന്നും പ്രചരിപ്പിച്ചത് അശ്ലീലമാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. ഭാരത സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ലഭിക്കുകയെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ആരാഞ്ഞു.

നേരത്തെ ഹൈക്കോടതിയും രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് സ്വന്തം നഗ്‌ന ശരീരത്തില്‍ ചിത്രങ്ങള്‍ വരപ്പിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ ബാലാവകാശ കമ്മീഷന്‍ അടക്കം കേസ് എടുത്തിരുന്നു.

follow us pathramonline

pathram:
Related Post
Leave a Comment