ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണോ? ഈ നിയമം പാലിക്കണം: ചാക്കോച്ചൻ

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തലമുറകളായി കൈമാറി വരുന്ന സുവർണ നിയമമാണിത്. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്.

‘നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ’ എന്നാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ആ സുവർണ നിയമം. രസകരമായ കമന്റുകളും വിവാഹ വാർഷിക ആശംസകളുമായി പോസ്റ്റിന് താഴെ ആരാധകർ സജീവമാണ്

2005ലായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും വിവാഹം.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്. ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്. ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കാറുണ്ട്

pathram desk 1:
Related Post
Leave a Comment