കോട്ടയം ജില്ലയിൽ‍ 40 പേരുടെ കൂടി കോവിഡ് :ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം

കോട്ടയം: ജില്ലയിൽ‍ 40 പേരുടെ കൂടി കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ 12 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലും ഏഴുപേര്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും ഉള്ളവരാണ്.

54 പേര്‍ രോഗമുക്തരായി. നിലവില്‍ 483 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1462 പേര്‍ക്ക് രോഗം ബാധിച്ചു.976 പേര്‍ രോഗമുക്തരായി.

ഇന്ന്(ഓഗസ്റ്റ് 6) 1256 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. പുതിയതായി 1241 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 132 പേരും വിദേശത്തുനിന്ന് വന്ന 82 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 95 പേരും ഉള്‍പ്പെടെ ആകെ 309 പേര്‍ക്ക് പുതിയതായി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ആകെ 9043 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
======

ആരോഗ്യ പ്രവര്‍ത്തകന്‍
=====
1.പത്തനംതിട്ടയില്‍ ആരോഗ്യപ്രവര്‍ത്തകനായ പാമ്പാടി വെള്ളൂര്‍ സ്വദേശി(39)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
=======
2.മാടപ്പള്ളിയിലെ സഹകരണ ബാങ്ക് ജീവനക്കാരിയായ കറുകച്ചാല്‍ സ്വദേശിനി(50)

3.മാടപ്പള്ളി സ്വദേശിയായ വിദ്യാര്‍ഥി(21)

4.കുറിച്ചി സ്വദേശി(52)

5.മാടപ്പള്ളി സ്വദേശിനി(78)

6.മാടപ്പള്ളി സ്വദേശി(84)

7.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിനി(53)

8.രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിനിയുടെ ബന്ധുവായ പെണ്‍കുട്ടി(7)

9.ഏറ്റുമാനൂര്‍ സ്വദേശി(36)

10.ഏറ്റുമാനൂര്‍ സ്വദേശിനി(24)

11.ഏറ്റുമാനൂര്‍ സ്വദേശി(21)

12.ഏറ്റുമാനൂര്‍ സ്വദേശിനി(21)

13.ഏറ്റുമാനൂര്‍ സ്വദേശി(60)

14.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(40)

15.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി(27)

16.നട്ടാശ്ശേരി സ്വദേശി(42)

17.കോട്ടയം നട്ടാശേരിയിലെ വൈദികന്‍(55)

18.അയ്മനം ഒളശ്ശ സ്വദേശി(68)

19.ഞീഴൂര്‍ സ്വദേശിനിയുടെ 15 ദിവസം പ്രായമുള്ള ആണ്‍കുട്ടി

20.പെരുമ്പായിക്കാട് സ്വദേശി(18)

21.നേരത്തെ രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനിയുടെ
ബന്ധുവായ സ്ത്രീ(50)

22.കുമരകം സ്വദേശിനി(42)

23.കുമരകം സ്വദേശി(22)

24.അതിരമ്പുഴ ആര്‍പ്പൂക്കര സ്വദേശി(47)

25.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(48)

26.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(40)

27.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകള്‍(18)

28.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകന്‍(16)

29.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകന്‍(9)

30.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി(30)

31.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി(28)

32.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇടുക്കി സ്വദേശി(25)

33.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ആലപ്പുഴ സ്വദേശി(57)

34.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പന്തളം സ്വദേശി(28)

35.പാക്കില്‍ സ്വദേശിനി(19)

സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍
========
36.ദുബായില്‍നിന്ന് ജൂലൈ 18ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശിനി(24)

37.സൗദി അറേബ്യയില്‍നിന്ന് ജൂലൈ 20ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി(35)

38.ബാംഗ്ലൂരില്‍നിന്നും ജൂലൈ 25ന് എത്തിയ തലയോലപ്പറമ്പ് സ്വദേശി(25)

39.കോയമ്പത്തൂരില്‍നിന്ന് ജൂലൈ 17ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുമാരനല്ലൂര്‍ സ്വദേശി(26)

40.രോഗം സ്ഥിരീകരിച്ച കുമാരനല്ലൂര്‍ സ്വദേശിയുടെ ബന്ധുവായ യുവതി((25). കോയമ്പത്തൂരില്‍നിന്ന് ജൂലൈ 17ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment