ക്വാറന്റീനിലുള്ള 9000 പേരെയും ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ; ഇത് കോട്ടയത്തിന്റെ കോവിഡ് പ്രതിരോധ മാതൃക
ക്വാറന്റീനിൽ കഴിയുന്നവരുടെ സമ്മർദം കുറയ്ക്കാനും സമ്പർക്കവ്യാപനം തടയുന്നതിനുള്ള ബോധവത്ക്കരണത്തിനുമായി സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തി ആവിഷ്കരിച്ചു ‘കരംതൊടാതെ കരുതൽ’ പദ്ധതിയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ.
സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കുന്നതിന് കോട്ടയം ജില്ലാ ഭരണകൂടം പുതിയൊരു ചുവടുവയ്പ്പ് നടത്തുകയാണ്. ജില്ലയില്‍ ക്വാറന്റയിനില്‍ കഴിയുന്ന എല്ലാവരെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കോര്‍ത്തിണക്കിക്കൊണ്ട് നടപ്പാക്കുന്ന കരം തൊടാത്ത കരുതല്‍ എന്ന പരിപാടി ബഹു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലയുടെ ചുമതലയുള്ള ബഹു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.
ഹോം ക്വാറന്റയിന്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളാണ് വാട്‌സപ്പ് ഗ്രൂപ്പുകള്‍ മുഖേന ആദ്യ ഘട്ടത്തില്‍ പ്രചരിപ്പിക്കുക.
ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് വിരസതയും മാനസിക സമ്മര്‍ദ്ദവും അകറ്റുന്നതിനുള്ള സാധ്യതകളും ഈ പരിപാടി തുറന്നു നല്‍കുന്നു.
Leave a Comment