കോവിഡ് ഞങ്ങളെത്തേടി വീട്ടിലേക്ക് തേടി വരികയായിരുന്നു; ഗായിക സ്മിതയ്ക്കും ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചു

പ്രമുഖ ഗായിക സ്മിതയ്ക്കും ഭര്‍ത്താവ് ശശാങ്കിനും കോവിഡ് സ്ഥിരീകരിച്ചു. സ്മിത തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ഇക്കാര്യം. കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും പരിശോധനയില്‍ പോസിറ്റീവെന്നു കണ്ടെത്തുകയായിരുന്നുവെന്നും സ്മിത ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘കടുത്ത ശരീരവേദനയുണ്ടായിരുന്നു കഴിഞ്ഞ ദിവസം. ഏറെ നേരം വര്‍ക്ക് ഔട്ട് ചെയ്തതിനാലാവും എന്നു കരുതിയെങ്കിലും കോവിഡ് പരിശോധന നടത്താമെന്നു കരുതി. ഭര്‍ത്താവ് ശശാങ്കിനും എനിക്കും കോവിഡ് പോസിറ്റീവ് എന്നു കണ്ടെത്തി. ലക്ഷണങ്ങളൊന്നും തന്നെയില്ല. കോവിഡ് ഭേദമായി പ്ലാസ്മ ദാനം ചെയ്യാന്‍ കാത്തിരിക്കുകയാണ്. ഞങ്ങള്‍ വീട്ടില്‍ തന്നെയായിരുന്നു. രോഗം ഞങ്ങളെത്തേടി വീട്ടിലേക്ക് വരികയായിരുന്നു.’ സ്മിതയുടെ ട്വീറ്റ്.

2000ല്‍ ഹേയ് റബ്ബാ എന്ന സംഗീത ആല്‍ബത്തിലൂടെയാണ് സ്മിതയുടെ കരിയര്‍ ആരംഭിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ പാടിയിട്ടുള്ള സ്മിതയുടെ ഹിറ്റ് ഗാനങ്ങള്‍ എവരൈനാ ചൂസുന്താരാ, മാഹി വേ, ബഹാ കിലുക്കി തുടങ്ങിയവയാണ്.

pathram:
Related Post
Leave a Comment