കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചയാള്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടി. ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗര്‍ ജില്ലയിലെ ഒരു ആശുപത്രിയില്‍ നിന്നുമാണ് കോവിഡ് രോഗി ഇറങ്ങിയോടിയത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് കോവിഡ് സ്ഥിരീകരിച്ചയുടന്‍ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.
പന്ത്നാഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശുപത്രിയില്‍ നിന്നാണ് 33കാരനായ യുവാവ് ഇറങ്ങി ഓടിയത്. പനിയെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. റിസള്‍ട്ട് ലഭിച്ചയുടന്‍ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.
ഉദ്ദം സിംഗ് നഗര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്ന് നേരത്തെയും നിരവധി കോവിഡ് രോഗികള്‍ ചാടിപ്പോയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ജില്ലയിലെ ബസ്നാപൂര്‍ മേഖലയിലെ ഒരു ഗ്രാമീണ ക്വാറന്‍്റീന്‍ കേന്ദ്രത്തില്‍ നിന്ന് ഒന്‍പത് കോവിഡ് രോഗികള്‍ രക്ഷപെട്ടിരുന്നു. മെയ് മാസത്തില്‍ തന്നെ ഹരിപുരയിലെ ക്വാറന്‍്റീന്‍ കേന്ദ്രത്തില്‍ നിന്ന് 10 രോഗികള്‍ ചാടിപ്പോയി. പിന്നീട് ഇവരെ പോലീസ് പിടികൂടി തിരികെ എത്തിക്കുകയായിരുന്നു.
Leave a Comment