അമേരിക്കയില്‍ വ്യാപകമായ കൊറോണ വൈറസിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വിദ്യാലയം തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ആദ്യദിനം സ്‌കൂളിലെത്തിയ വിദ്യാര്‍ഥിക്കും മറ്റൊരു സ്റ്റാഫിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യാനയിലെ ഗ്രീന്‍ഫീല്‍ഡ് സെന്‍ട്രല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ ഗ്രീന്‍ഫീല്‍ഡ് സെന്‍ട്രല്‍ ജൂനിയര്‍ ഹൈസ്‌കൂള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത് ജൂലൈ 30ന് വ്യാഴാഴ്ചയായിരുന്നു. അമേരിക്കയില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ പഠനത്തിനെത്തി ചേര്‍ന്ന വിദ്യാലയത്തിനാണ്. ഇത്തരത്തിലൊരനുഭവമുണ്ടായതെന്ന് സ്‌കൂള്‍ സൂപ്രണ്ട് പറഞ്ഞു.
വ്യാഴാഴ്ച ക്ലാസ്സുകള്‍ ആരംഭിച്ചു ചില മണിക്കൂറുകള്‍ മാത്രമാണ് കുട്ടിയെ സ്‌കൂളില്‍ ഇരുത്തിയത്. റിസല്‍ട്ട് അറിഞ്ഞയുടനെ സ്‌കൂളിന്റെ മറ്റൊരു പ്രത്യേക സ്ഥലത്തേക്കു മാറ്റി. ഈ വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട എല്ലാ വിദ്യാര്‍ഥികളും നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പാണു കുട്ടി കൊറോണ വൈറസ് ടെസ്റ്റ് നടത്തിയതെന്നും സ്‌കൂള്‍ തുറന്ന ദിവസമാണ് റിസല്‍ട്ട് വന്നതെന്നുമാണ് സൂപ്രണ്ട് പറയുന്നത്.
വിവരം ഹാന്‍കോക്ക് കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ മാറ്റം ഒന്നും വരുന്നുന്നില്ലെന്നും വിദ്യാര്‍ഥിയോട് 14 ദിവസത്തെ ക്വാറന്റീല്‍ കഴിയണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ ഹാജരായോ ഓണ്‍ലൈനിലൂടെയോ ക്ലാസ് എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നതെന്നും 85% വിദ്യാര്‍ഥികളും സ്‌കൂളില്‍ ഹാജരാകുന്നതിനാണ് താല്‍പര്യം പ്രകടിപ്പിച്ചത്.
Leave a Comment