കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായി; രോഗികള്‍ കൂടിയത് അലംഭാവവും വിട്ടുവീഴ്ചയും മൂലം;പരാതികള്‍ ഉയര്‍ന്നാലും ഇനി കര്‍ശന നടപടി സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികള്‍ കൂടിയത് അലംഭാവവും വിട്ടുവീഴ്ചയും മൂലമാണ്. ഇത് കുറ്റസമ്മതത്തോടെ ഓര്‍ക്കണം. പരാതികള്‍ ഉയര്‍ന്നാലും ഇനി കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

തിരുവനന്തപുരം, എറണാകുളം, കാസര്‍കോട് ജില്ലകളിലെ പ്രതിദിന കോവിഡ് കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ മാസം ആറാം തീയതി മുതല്‍ നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ക്കിടയിലാണു തലസ്ഥാന ജില്ലയില്‍ നിയന്ത്രണമില്ലാതെ രോഗികള്‍ വര്‍ധിക്കുന്നത്. ട്രിപ്പില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തീരപ്രദേശങ്ങളിലും സമ്പര്‍ക്ക വ്യാപനത്തിന് കുറവില്ലാത്തതും ജില്ലയെ ആശങ്കയിലാക്കുന്നു.

നഗരപ്രദേശത്ത് 200ലേറെ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തേക്കുംമൂട് ബണ്ട് കോളനിയില്‍ പുതിയ ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഞായറാഴ്ച 19 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം 59 ആയി ഉയര്‍ന്നു. ജഗതി, വഴുതക്കാട് ഭാഗങ്ങളിലായി നഗരസഭയുടെ 21 ശുചീകരണ തൊഴിലാളികള്‍ക്ക് രോഗം ബാധിച്ചതും ആശങ്കയുയര്‍ത്തുന്നുണ്ട്.

pathram:
Related Post
Leave a Comment