രാജ്യത്ത് കോവിഡ് കുതിപ്പ് തുടരുന്നു; 24 മണിക്കൂറിനുള്ളില്‍ പുതുതായി 52,972 പേര്‍ക്ക് രോഗം, 771 പേര്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ പ്രതിദിന വര്‍ധന തുടര്‍ച്ചയായ അഞ്ചാം ദിവസും അര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 52,972 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 771 പേര്‍ കൂടി മരണമടഞ്ഞു.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,03,696 ആയി. 38,135 പേര്‍ ഇതിനകം മരണമടഞ്ഞു. 11,86,203 പേര്‍ രോഗമുക്തരായപ്പോള്‍, 5,79,357 പേര്‍ ചികിത്സയിലാണ്. 65.77% ആണ് രോഗമുക്തി നിരക്ക്.

അതിനിടെ, രാജ്യത്ത് കൊവിഡ് പരിശോധനയുടെ എണ്ണം രണ്ട് കോടി കടന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഇതുവരെ 2,02,858 പേര്‍ക്ക് രോഗം പരിശോധന നടത്തി. ഇന്നലെ മാത്രം 3,81,027 സാംപിള്‍ പരിശോധനകള്‍ നടത്തി.

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി രണ്ടേകാല്‍ ലക്ഷം ആളുകളിലേക്ക് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു. 11,444,821 പേര്‍ ഇതിനകം രോഗമുക്തരായി. 6,097,321 പേര്‍ മരണമടഞ്ഞു.

pathram:
Related Post
Leave a Comment