വനിതാ ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടം വനിതാ ഭാരവാഹികള്‍ എന്നിവരുടെ മൊബൈലിലേക്കു അശ്ലീല വിഡിയോകള്‍ അയച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം: വനിതാ ജനപ്രതിനിധികൾ, അയൽക്കൂട്ടം വനിതാ ഭാരവാഹികൾ എന്നിവരുടെ മൊബൈലിലേക്കു അശ്ലീല വിഡിയോകൾ അയച്ചെന്ന പരാതിയിൽ യുവാവ് പൊലീസിന്റെ പിടിയിലായി. താനൂർ നിറമരുതൂർ കൊള്ളാടത്തിൽ റിജാസിനെ (29) ആണ് ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. തിരൂരിൽ വച്ച് യാദൃച്ഛികമായി കിട്ടിയ രാജസ്ഥാനിലെ സിം കാർഡ് ഉപയോഗിച്ചായിരുന്നു റിജാസിന്റെ വിക്രിയകൾ.

ഗൂഗിളിൽ തിരഞ്ഞ് ആണ് പ്രതി ഫോൺ നമ്പരുകൾ കണ്ടെത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ട്രൂ കോളർ വഴി ആളെ മനസ്സിലാക്കി വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കി. അവയിലേക്കു വിഡിയോകളും സ്വന്തം നഗ്നചിത്രങ്ങളും അയയ്ക്കുകയായിരുന്നു.ആദ്യം ബന്ധുക്കൾക്ക് അയച്ചു പരീക്ഷിച്ചു. അവർ പൊലീസിൽ പരാതി നൽകിയെങ്കിലും രാജസ്ഥാനിലെ നമ്പർ ആണെന്നു കണ്ടു കൂടുതൽ അന്വേഷണം ഉണ്ടായില്ല.

തെരുവോര വസ്ത്ര വിൽപനക്കാരൻ ആയ യുവാവ് 3 വാട്സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. പൂക്കോട്ടുംപാടം കൂടാതെ താനൂർ സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. എടക്കര, നിലമ്പൂർ, പോത്തുകൽ, വേങ്ങര സ്റ്റേഷനുകളിൽ പരാതികളുണ്ട്. പ്രതിയുടെ 2 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

pathram desk 1:
Related Post
Leave a Comment