ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു; ചാടിയത് സംസാരിച്ചു കൊണ്ടിരുന്ന ഫോൺ എറിഞ്ഞ് തകർത്തശേഷം

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്‍ബ റോഡില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയില്‍നിന്ന് സുമേഷ് ചാടുകയായിരുന്നെന്നാണ് വിവരം. മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ എറിഞ്ഞു തകര്‍ത്തതിനുശേഷമാണ് താഴേക്ക് ചാടിയത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരുവര്‍ഷമായി ഷാര്‍ജ മുവൈലയില്‍ ഗ്രേഡിക്ക് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

pathram desk 1:
Related Post
Leave a Comment