സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായത് കൈവെട്ട് കേസിലെ പ്രതി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ. നിര്‍ണായകരേഖകള്‍ കിട്ടിയതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പത്ത് പേരെ അറസ്റ്റു ചെയ്തു. ഇതില്‍ ശനിയാഴ്ച അറസ്റ്റിലായ മുഹമ്മദാലി ഇബ്രാഹിമിന് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ്.

കേസില്‍ നേരത്തെ പിടിയിലായ കെ.ടി.റമീസില്‍ നിന്നാണ് മുഹമ്മദാലിയെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. റമീസില്‍ നിന്ന് സ്വര്‍ണം വാങ്ങി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് മുഹമ്മദാലിയാണെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്.

ആറ് സ്ഥലങ്ങളിലാണ് ഇന്ന് എന്‍ഐഎ റെയ്ഡ് നടത്തിയത്. എട്ട് മൊബൈല്‍ ഫോണുകളും സംഘം പിടിച്ചെടുത്തു. സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ഉന്നയിക്കാന്‍ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി നേരത്തെ എന്‍ഐഎയോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച ഇത് സംബന്ധിച്ച തെളിവുകള്‍ സമര്‍പ്പിക്കണമെന്ന് എന്‍ഐഎ കോടതി ആവശ്യപ്പെട്ടിരുന്നു.

pathram:
Leave a Comment